Top

ടില്‍ട്രേറ്റര്‍ പറപ്പിക്കുന്ന ആദ്യ വനിതാ പൈലറ്റ്; ചരിത്രത്തില്‍ ഇടംപിടിച്ച് ശൈഖ മോസ

ഫിലാഡല്‍ഫിയയിലെ യു എസ് ഹെലികോപ്റ്റര്‍ ആസ്ഥാനത്തുനിന്ന് പറന്നാണ് ശൈഖ ചരിത്രത്തില്‍ ഇടംപിടിച്ചത്.

31 May 2022 8:08 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ടില്‍ട്രേറ്റര്‍ പറപ്പിക്കുന്ന ആദ്യ വനിതാ പൈലറ്റ്; ചരിത്രത്തില്‍ ഇടംപിടിച്ച് ശൈഖ മോസ
X


ദുബായ്: ടില്‍ട്രേറ്റര്‍ വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് രാജ കുടുംബാംഗം ശൈഖ മോസ. ഫിലാഡല്‍ഫിയയിലെ യു എസ് ഹെലികോപ്റ്റര്‍ ആസ്ഥാനത്തുനിന്ന് പറന്നാണ് ശൈഖ ചരിത്രത്തില്‍ ഇടംപിടിച്ചത്.

തന്റെ പതിനെഴാം വയസിലാണ് ശൈഖ മോസ പൈലറ്റ് അക്കാദമിയില്‍ ചേര്‍ന്നത്. ബോയിങ് 777 സര്‍ട്ടിഫിക്കേഷനുള്ള എമിറേറ്റ്സ് പൈലറ്റും ദുബൈ പൊലീസിന്റെ ആദ്യ ലെഫ്റ്റനന്റ് പൈലറ്റുമാണ് ശൈഖ ഇനിമുതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ശൈഖ മോസ ടില്‍ട്രേറ്റര്‍ പറത്തുന്ന ആദ്യ വനിതാ പൈലറ്റാകാനുള്ള സാഹസിക ഉദ്യമം ഏറ്റെടുത്തത്. ലോകത്തിലെ ആദ്യത്തെ ടില്‍ട്രേറ്റായ എഡബ്ലിയു 609 മണിക്കൂറുകളോളം ശൈഖ ആകാശത്ത് നിയന്ത്രിച്ച് നിര്‍ത്തി. ഹെലികോപ്റ്ററും വിമാനവും പറത്തി കൈത്തഴക്കം വന്നത് ടില്‍ട്രേറ്റര്‍ പറത്താന്‍ മോസക്ക് തുണയായെന്നാണ് വിദഗ്ധര്‍ പറയുന്നത്.


ഹെലികോപ്റ്ററും വിമാനവും പറത്തി പരിചയമുള്ളവര്‍ക്ക് മാത്രം പറത്താന്‍ കഴിയുന്ന വിമാനമാണ് ടില്‍ട്രേറ്റര്‍. ഹെലികോപ്റ്റര്‍ പോലെ ഇവ കുത്തനെ ഉയരുകയും താഴുകയും ചെയ്യും. എന്നാല്‍, വിമാനത്തിന്റെ അതേ വേഗതയില്‍ പറക്കുകയും ചെയ്യുന്ന എയര്‍ക്രാഫ്റ്റുകളിലൊന്നാണ് എഡബ്ലിയു 609 ടില്‍ട്രേറ്റര്‍. 500 കിലോ മീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ക്രാഫ്റ്റിന് ഒറ്റതവണ 1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സൈനിക ആവശ്യങ്ങള്‍ക്കായാണ് എയര്‍ക്രാഫ്റ്റ്‌സ് ഉപയോഗിക്കുന്നതെങ്കിലും ദുരിതാശ്വാസ മേഖലകളിലും തിരച്ചിലിനും അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.

story highlights: The first female pilot to fly a tilter; Sheikh Mosa made history

Next Story