മരുമകളുടെ മർദ്ദനമേറ്റ് മരിച്ച വൃദ്ധയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
7 April 2022 11:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: കുടുംബ വഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മരിച്ച മലയാളിയായ വൃദ്ധയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലുവ കുറ്റികാട്ടുകര സ്വദേശിയായ റൂബി മുഹമ്മദ് (63) ആണ് മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ മരിച്ചത്. കൈയ്യേറ്റത്തിനിടെ തല ഭിത്തിയിലിടിച്ചതാണ് മരണ കാരണമായത്.
സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന് സഞ്ജുവിന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന് സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മകൻ സഞ്ജു മുഹമ്മദും നാട്ടിലേക്ക് വരുന്നുണ്ട്.
STORY HIGHLIGHTS: The body of elderly women died in Abu dhabi will be brought home today