Top

സിറിയൻ പ്രസിഡന്റ് ദുബായ് സന്ദർശിച്ചു: യുദ്ധത്തിന് ശേഷം അറബ് രാജ്യത്തേക്കുളള ആദ്യ യാത്ര

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമുമായി ബശ്ശാറുൽ അസദ് കൂടിക്കാഴ്ച നടത്തി.

19 March 2022 12:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിറിയൻ പ്രസിഡന്റ് ദുബായ് സന്ദർശിച്ചു: യുദ്ധത്തിന് ശേഷം അറബ് രാജ്യത്തേക്കുളള ആദ്യ യാത്ര
X

അബുദാബി: ദുബായ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ്. സിറിയൻ യുദ്ധം 2011ൽ തുടങ്ങിയതിന് ശേഷമുളള അറബ് രാജ്യത്തേക്കുളള ആദ്യ സന്ദർശനമാണ് ബശ്ശാറുൽ അസദിന്റേത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമുമായി ബശ്ശാറുൽ അസദ് കൂടിക്കാഴ്ച നടത്തി.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും അസദ് കൂടിക്കാഴ്ച നടത്തിയതായി എമിറാത്തി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇരു നേതാക്കളും പൊതുവായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. സിറിയയുടെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതിനും വിദേശ സേനയെ പിൻവലിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി. സിറിയ നേരിടുന്ന വെല്ലുവിളികൾക്ക് സമാധനപരമായ പരിഹാരം കണ്ടെത്തുന്നതിനും ചർച്ചയിൽ പ്രാധാന്യം നൽകി. സിറിയക്ക് രാഷ്ട്രീയവും മനുഷ്യത്വപരമായ പിന്തുണ നൽകുന്നതിനെക്കുറിച്ചും ഇരുനേതാക്കൾ തമ്മിൽ ചർച്ച നടത്തിയതായി വാം റിപ്പോർട്ട് ചെയ്തു.

നയതന്ത്ര ചർച്ചകളുടെ പരമ്പരയിലെ ഏറ്റവും പുതിയ കൂടിക്കാഴ്ച്ചയാണ് ബശ്ശാറുൽ അസദിന്റെ ദുബായ് ഭരണാധികാരിയുമായുളള കൂടിക്കാഴ്ച. അറബ് രാജ്യങ്ങളിൽ വരാൻ പോകുന്ന മാറ്റങ്ങളുടെ അടയാളമാണ് ബശ്ശാറുൽ അസദിന്റെ സന്ദർശനമെന്നും അറബ് രാജ്യങ്ങൾ പറഞ്ഞു.

STORY HIGHLIGHTS: Syrian President Bashar Al-Assad Visit Dubai After Began War

Next Story