Top

സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയിൽ അബുദാബി മുന്നിൽ; സർവ്വേ റിപ്പോർട്ട്

നിലവിൽ ലോക ഹാപ്പിനസ് റിപ്പോർട്ട് 2020ന്റെ ഭാഗമായ ഹാപ്പിനസ് ആൻഡ് കംഫർട്ട് ഇൻഡക്സിൽ അബുദാബി ഒന്നാം സ്ഥാനത്താണ്.

20 March 2022 4:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയിൽ അബുദാബി മുന്നിൽ; സർവ്വേ റിപ്പോർട്ട്
X

അബുദാബി: ജനങ്ങളുടെ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയിൽ അബുദാബി മുന്നിലെന്ന് സർവ്വെ റിപ്പോർട്ട്. അന്താരാഷ്ട്ര സന്തോഷ ദിനമായ മാർച്ച് 20 നാണ് ഫലം പുറത്തുവന്നത്. സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും ഉയർന്ന നിലവാരമുള്ള ജീവിതം പ്രദാനം ചെയ്യുന്നതിനുമുള്ള യുഎഇയുടെ പ്രവർത്തനങ്ങളുടെ ശ്രമമാണ് ഈ നേട്ടമെന്നും അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

ജനങ്ങളുടെ സംരക്ഷണവും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതും, മെച്ചപ്പെട്ട ജീവിത നിലവാരവും സന്തോഷം വർധിക്കുന്നതിന് കാരണമായെന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ മുഗീർ ഖമീസ് അൽ ഖൈലി പറഞ്ഞു. സാമൂഹിക സാമ്പത്തിക സൂചകങ്ങൾക്ക് പുറമേ, സമൂഹത്തിന്റെ ക്ഷേമത്തിനുള്ള പ്രധാന ഘടകങ്ങളിലൊന്നായി സന്തോഷത്തെ കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് സന്തോഷത്തിന്റേയും ക്ഷേമത്തിന്റേയും സൂചിക. സന്തോഷത്തിന്റെ സൂചികയിൽ 7.8 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ഫലം കാണിക്കുന്നത്. ജീവിത സംതൃപ്തി സൂചികയിൽ 6.68 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

താമസ സംതൃപ്തി 67.9 ശതമാനത്തിൽ നിന്ന് 69.8 ശതമാനമായി വർധിച്ചു. അതേസമയം നിലവിലെ ഭവന വരുമാന സൂചികയിലെ സംതൃപ്തി 33 ശതമാനത്തിൽ നിന്ന് 38.5 ശതമാനമായും ഉയർന്നു. നിലവിൽ ലോക ഹാപ്പിനസ് റിപ്പോർട്ട് 2020ന്റെ ഭാഗമായ ഹാപ്പിനസ് ആൻഡ് കംഫർട്ട് ഇൻഡക്സിൽ അബുദാബി ഒന്നാം സ്ഥാനത്താണ്.

STORY HIGHLIGHTS: Abu Dhabi is become top list of happiness and satisfaction Index

Next Story