Top

സംഘം ചേര്‍ന്നുള്ള ഭിക്ഷാടനത്തിന് യുഎഇയില്‍ ആറ് മാസം തടവ്

യു എ ഇ പബ്ലിക് പ്രോക്‌സിക്യൂഷനാണ് ഭിക്ഷാടനത്തിനെതിരായ ശിക്ഷാ മാനദണ്ഡങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

23 Feb 2022 2:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘം ചേര്‍ന്നുള്ള ഭിക്ഷാടനത്തിന് യുഎഇയില്‍ ആറ് മാസം തടവ്
X

യു എ ഇയില്‍ സംഘം ചേര്‍ന്ന് ഭിക്ഷാടനം നടത്തുന്നതിനുള്ള ശിക്ഷാ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. യു എ ഇ പബ്ലിക് പ്രോക്‌സിക്യൂഷനാണ് ഭിക്ഷാടനത്തിനെതിരായ ശിക്ഷാ മാനദണ്ഡങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാജ്യത്തിന്റെ നിയമ പ്രകാരം രണ്ടോ അതിൽ കൂടുതലോ ആളുകള്‍ ചേര്‍ന്ന് ഭിക്ഷാടനം നടത്തുന്നത് ആറ് മാസം തടവിനും 100,000 യുഎഇ ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് യു എ ഇ പബ്ലിക് പ്രോക്‌സിക്യൂഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭിക്ഷാടനത്തിനായി രാജ്യത്തേക്ക് ആളുകളേ കൊണ്ടുവരുന്നവര്‍ക്കും ഇതെ ശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Six months imprisonment in UAE for Organised begging

Next Story