Top

ദേശീയ ദിനത്തില്‍ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി

3 Dec 2021 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ ദിനത്തില്‍ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി
X

യുഎഇയുടെ 50 ദേശീയ ദിനമായിരുന്ന വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രം. തന്റെ ഇരട്ടകുട്ടികളോടൊപ്പമുള്ള ചിത്രമാണ് രാജകുമാരന്‍ പങ്കുവെച്ചത്. രണ്ട് കുഞ്ഞുങ്ങളുടെയും മുഖം ക്യാമറയില്‍ കാണിക്കുന്നില്ല. ആറു മാസം പ്രായമായ മകള്‍ ഷെയ്ഖ, മകന്‍ റാഷിദ് എന്നിവരുടെ ചിത്രമാണ് പുറത്തു വന്നത്. ഇരുവരെയും യുഎഇ പരമ്പരാഗത വസ്ത്രമാണ് ധരിപ്പിച്ചിരിക്കുന്നത്. യുഎഇ പതാകയുടെ നിറത്തിലാണ് ഷെയ്ഖയുടെ ഉടുപ്പ്.

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ദുബായ് രാജകുമാരന്‍ അപൂര്‍വമായി മാത്രമേ തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രം പങ്കുവെക്കാറുള്ളൂ. ഇന്നലെ 50ാം ദേശീയ ദിന ആഘോഷത്തിലായിരുന്നു യുഎഇ. രാജ്യത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയത്. രാജ്യത്തെ ഇന്ത്യന്‍, മലയാളി പ്രവാസികളും ആഘോഷങ്ങളുടെ ഭാ​ഗമായി.


Next Story