Top

'നന്മയുളള പ്രവൃത്തി'; റോഡിൽ നിന്നും കോൺക്രീറ്റ് കട്ടകൾ നീക്കം ചെയ്ത ഡെലിവറി ബോയിയെ പ്രശംസിച്ച് ഷെയ്ഖ് ഹംദാൻ,വീഡിയോ

1 Aug 2022 12:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നന്മയുളള പ്രവൃത്തി; റോഡിൽ നിന്നും കോൺക്രീറ്റ് കട്ടകൾ നീക്കം ചെയ്ത ഡെലിവറി ബോയിയെ പ്രശംസിച്ച് ഷെയ്ഖ് ഹംദാൻ,വീഡിയോ
X

ദുബായ്: കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെ ഒരു റോഡിൽ നിന്നും യാത്രക്കാർക്ക് തടസമായ കോൺക്രീറ്റ് കട്ടകൾ ഡെലിവറി ബോയ് നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെ ഡെലിവറി ബോയിയെ പ്രശംസിച്ച് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തി. നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണെന്നാണ് ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തത്. കൂടാതെ ഇയാളെ ബന്ധപ്പെടാനുളള കൂടുതൽ വിവരങ്ങളും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

"ദുബായിലെ നന്മയുളള ഈ പ്രവൃത്തി പ്രശംസനീയമാണ്. ആരെങ്കിലും എന്നെ ഈ മനുഷ്യനിലേക്ക് എത്തിക്കുമോ? ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. ട്വീറ്റിന് പിന്നാലെ തന്നെ ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ ഡെലിവറി ബോയിയെ കണ്ടെത്തിയതായി അറിയിച്ചു. "ആ നല്ല മനുഷ്യനെ കണ്ടെത്തി. നന്ദി അബ്ദുൾ ഗഫൂർ, നമ്മൾ ഉടനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത വെയിലത്ത് തിരക്കുളള റോഡിൽ ട്രാഫിക് കുറയുന്നത് ക്ഷമയോടെ കാത്തി നിൽക്കുന്ന വ്യക്തിയെ വീഡിയോയിൽ കാണാം. ട്രാഫിക് ലൈറ്റ് ചുവപ്പാകുമ്പോൾ, ഓരോ കൈയിലും ഓരോ കോൺക്രീറ്റ് കട്ടകൾ എടുത്ത് റോഡിൽ നിന്നും അയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം. കവലയിൽ കാത്തുനിന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ഈ വീഡിയോ പകർത്തിയത്.



STORY HIGHLIGHTS: Sheikh Hamdan praises food delivery biker for removing concrete blocks from road

Next Story