എടപ്പാൾ സ്റ്റേഷനെക്കാൾ 'മിഖച്ച'; ഷാർജ പൊലീസ് കണ്ടുകെട്ടിയത് 6,700 ബൈക്കുകൾ
8 Jan 2022 10:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷാര്‍ജ: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 6,700 മോട്ടോര്‍ ബൈക്കുകള്‍ കണ്ടുകെട്ടി ഷാര്‍ജ പൊലീസ്. 2021ല്‍ മാത്രം 6700 മോട്ടോര്‍ ബൈക്കുകളാണ് ഇത്തരത്തില്‍ കണ്ടുകെട്ടിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കാലയളവില്‍ കര്‍ശന പരിശോധനകളാണ് ഷാര്‍ജ പൊലീസ് നടത്തിയത്. ഏകദേശം 12 ഗതാഗതസുരക്ഷാ ബോധവത്കരണ പദ്ധതികളും കഴിഞ്ഞ വര്‍ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചിരുന്നു.
മോട്ടോര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ ഹെല്‍മെറ്റ്, കൈയ്യുറകള്‍ തുടങ്ങി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021ല്‍ പിടിച്ചെടുത്ത മിക്ക ബൈക്കുകളും ഡെലിവറിക്കായി ഉപയോഗിക്കുന്നവയാണ്. ഭക്ഷണം, ഇതര ഓണ്‍ലൈന്‍ ഡെലിവറികള്‍ എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും ഷാര്‍ജയില്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത്. അപകട സാധ്യത കൂടിയ വാഹനങ്ങളായതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ച വരുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
- TAGS:
- Gulf News
- Sharjah police
- Bike