Top

യു എ ഇയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു

ബസിലുണ്ടായിരുന്ന കുട്ടികളെയും ഡ്രൈവറെയും പരുക്കുകളൊന്നും പറ്റാതെ രക്ഷപ്പെടുത്തിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു

23 Feb 2022 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യു എ ഇയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു
X

യു എ ഇയിലെ അല്‍ താവൂനില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളെയും ഡ്രൈവറെയും പരുക്കുകളൊന്നും പറ്റാതെ രക്ഷപ്പെടുത്തിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു. സ്‌കൂള്‍ ബസിലെ ഡ്രൈവറുടെ അടിയന്തര ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

ഇന്ന് വൈകീട്ടാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍ റൂമിലേക്ക് ബസ് തീപ്പിടിച്ചെന്ന വിവരം അറിയിച്ചതെന്നും ഉടന്‍ സംഭവ സ്ഥലത്തെത്തിയ റെസ്‌ക്യു ടീം 14 മിനുറ്റുകള്‍ കൊണ്ട് ബസിലെ തീയണച്ചെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: School bus catches fire in UAE

Next Story