Top

ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ യുഎഇ മുന്നില്‍; ഫലം എണ്ണവില നിയന്ത്രിക്കുന്നതിനുള്ള സമ്മര്‍ദത്തിനിടയില്‍

ഉത്പാദനം വര്‍ദ്ധിപ്പിച്ച് എണ്ണവില നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങളുടെ സമ്മര്‍ദം നേരിടവേയാണ് ഈ നേട്ടം

4 Aug 2022 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ യുഎഇ മുന്നില്‍; ഫലം എണ്ണവില നിയന്ത്രിക്കുന്നതിനുള്ള സമ്മര്‍ദത്തിനിടയില്‍
X

റിയാദ്: അന്താരാഷ്ട്ര വിണിയില്‍ എണ്ണവില നിയന്ത്രിക്കുന്നതിനുള്ള സമ്മര്‍ദത്തിനിടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ യുഎഇ മുന്‍പന്തിയില്‍. ഉത്പാദനം വര്‍ദ്ധിപ്പിച്ച് എണ്ണവില നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങളുടെ സമ്മര്‍ദം നേരിടവേയാണ് ഈ നേട്ടം. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

സമുദ്രമാര്‍ഗമുള്ള കയറ്റുമതി കഴിഞ്ഞ മാസം പ്രതിദിനം 75 ലക്ഷം ബാരലിലെത്തി. ജൂണില്‍ ഇത് 66 ലക്ഷം ബാരലായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി 16.5 ലക്ഷം ബാരലും ഇന്ത്യയിലേക്കുള്ള കയറ്റുമതി 10 ലക്ഷം ബാരലുമായാണ് ഉയര്‍ന്നത്. ക്രൂഡ് ഓയില്‍ കയറ്റുമതിയിലെ മൂല്യം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളനുസരിച്ച് 1441 കോടിയാണ് കയറ്റുമതി മൂല്യം. 2021-ല്‍ ഇതേ കാലയളവില്‍ 786 കോടിയായിരുന്നു മൂല്യം.

കഴിഞ്ഞമാസം സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ രാജ്യത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുക എന്നതായിരുന്നു. എണ്ണ വരുമാനത്തിലൂടെ റഷ്യ നേട്ടമുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യവും ബൈഡന് ഉണ്ടായിരുന്നു. എണ്ണയുടെ അന്താരാഷ്ട്ര വിപണി നിരീക്ഷിച്ച് വരികയാണെന്നും ദൗര്‍ലഭ്യം നേരിടുന്നതായി ബോധ്യപ്പെട്ടാല്‍ മാത്രമേ ഉത്പാദനം വര്‍ദ്ധിപ്പിക്കൂ എന്നുമാണ് അധികൃതര്‍ പറഞ്ഞു.

Story Highlights: Saudi Arabia Increases Crude Oil Exports

Next Story