Top

ഭരണാധികാരികള്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഒത്തുകൂടി

പരമോന്നത കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്‌സ് ഭരണാധികാരികളും കിരീടാവകാശികളും ഡെപ്യൂട്ടി അധികാരികളും പ്രസിഡന്റും കൊട്ടാരത്തില്‍ എത്തി

2 May 2022 1:10 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഭരണാധികാരികള്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഒത്തുകൂടി
X

അബുദാബി: ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്ന വേളയില്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഭരണാധികാരികള്‍ ഒത്തുകൂടി. രാജ്യത്തിന്റെ നേട്ടവും പുരോഗതിയും വികസനവും പരസ്പരം ആശംസിച്ചും രാജ്യത്തിന് ഈദ് ആശംസകള്‍ നേര്‍ന്നും അവര്‍ ഈ സുദിനം ആഘോഷമാക്കി.

പരമോന്നത കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്‌സ് ഭരണാധികാരികളും കിരീടാവകാശികളും ഡെപ്യൂട്ടി അധികാരികളും പ്രസിഡന്റും കൊട്ടാരത്തില്‍ എത്തിയിരുന്നു. ഭരണാധികാരികള്‍, കിരീടാവകാശികള്‍, സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഉദ്യോഗസ്ഥര്‍ മറ്റു പ്രമുഖരും ഒത്തുച്ചേരലില്‍ പങ്കെടുത്തു.

STORY HIGHLIGHTS: RULERS GATHER TO CELEBRATE EID AT ABUDHABI'S MUSHRIF PALACE

Next Story