Top

യുഎഇയിൽ ഇന്ധനവിലയിൽ വ‍ർദ്ധനവ്

മാർച്ച് ഒന്നുമുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 23 ഫിൽസായിക്കും വില

28 Feb 2022 9:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിൽ ഇന്ധനവിലയിൽ വ‍ർദ്ധനവ്
X

യുഎഇയിൽ മാർച്ചിൽ ഇന്ധന വില വ‍ർദ്ധിക്കും. മാർച്ച് ഒന്നുമുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 23 ഫിൽസായിക്കും വില. നേരത്തെ ഇത് 2 ദിർഹം 94 ഫിൽസായിരുന്നു. സൂപ്പർ 95 പെട്രോൾ ലിറ്ററിന് 3 ദിർഹം 12 പൈസയായും ഉയരും. നിലവിൽ ഇത് 2 ദിർഹം 82 ഫിൽസാണ്.

ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 3 ദിർഹം 05 ഫിൽസായി. 2 ദിർഹം 75 ഫിൽസിൽ നിന്നാണ് ഈ വർദ്ധന. ലിറ്ററിന് 2 ദിർഹം 88 ഫിൽസായിരുന്ന ഡീസലിന് മാർച്ച് മുതൽ 3 ദിർഹം 19 ഫിൽസായി ഉയരും. ആഗോള തലത്തിൽ ക്രൂഡ് വിലയിലുണ്ടായ വർദ്ധനവാണ് യുഎഇയിലെ ഇന്ധനവിലയിലും പ്രതിഫലിക്കുന്നത്.

Story highlights: Rising fuel prices in UAE

റഷ്യ-യുക്രൈൻ പ്രതിസന്ധി; നയതന്ത്ര പരിഹാരം വേണമെന്ന് യുഎഇ

റഷ്യ-യുക്രൈൻ പ്രതിസന്ധിക്ക് നയതന്ത്ര ച‍ർച്ചകളിലൂടെ പരിഹാരം കാണണമെന്ന് യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ്. ലോകം പ്രയാസകരമായ പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണെന്ന് ട്വീറ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. അക്രമങ്ങൾ ഒഴിവാക്കി നയതന്ത്രതലത്തിൽ പ്രതിസന്ധി അവസാനിപ്പിക്കാൻ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹത്തിൻറെ അടിത്തറയ്ക്ക് ഭീഷണിയാകുന്നതാണ് ഇത്തരം പ്രതിസന്ധികളെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. എന്നും ഐക്ര്യ രാഷ്ട്ര സംഘടനയുടെ അടിസ്ഥാന തത്വത്തിലും അന്താരാഷ്ട്ര നിയമത്തിലും അടിയുറച്ചതായിരിക്കും യുഎഇയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് അംഗരാജ്യങ്ങളുമായുളള യോജിച്ച പ്രവർത്തനത്തിന് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി ലാന നുസൈബെ സുരക്ഷാ കൗൺസിലിനോട് നേരത്തെ അറിയിച്ചിരുന്നു.

Next Story