Top

ദുബായ് ടൂറിസം മേഖലയുടെ തിരിച്ചുവരവ്; ഗ്ലോബല്‍ വില്ലേജിലെത്തിയത് 78 ലക്ഷം സന്ദര്‍ശകര്‍

ദുബായിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവ് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് ഗ്ലോബല്‍ വില്ലേജ് സി ഇ ഒ ബദര്‍ അന്‍വാഹി പറഞ്ഞു.

10 May 2022 2:20 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായ് ടൂറിസം മേഖലയുടെ തിരിച്ചുവരവ്; ഗ്ലോബല്‍ വില്ലേജിലെത്തിയത് 78 ലക്ഷം സന്ദര്‍ശകര്‍
X

ദുബായ്: ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 26ാം സീസണില്‍ എത്തിയത് 78 ലക്ഷം സന്ദര്‍ശകര്‍. ദുബായിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവ് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് ഗ്ലോബല്‍ വില്ലേജ് സി ഇ ഒ ബദര്‍ അന്‍വാഹി പറഞ്ഞു.

ഗ്ലോബല്‍ വില്ലേജിന്റെ ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. ഗ്ലോബല്‍ വില്ലേജിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സീസണ്‍ ശനിയാഴ്ച്ചയാണ് സമാപിച്ചത്.

പെരുന്നാള്‍ ദിവസം ആദ്യമായി ഗ്ലോബല്‍ വില്ലേജ് തുറന്നുവെന്ന സവിശേഷത കൂടിയുണ്ട് ഇത്തവണ. എക്‌സ്‌പോയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ കുറയുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ മാറ്റിമറിക്കുന്ന രീതിയിലായിരുന്നു സന്ദര്‍ശകരുടെ ഒഴുക്ക്.

Story highlights: Return of Dubai tourism sector; The Global Village was visited by 78 lakh visitors

Next Story

Popular Stories