റമദാനിലെ ഗതാഗത തിരക്ക് ഒഴിവാക്കാൻ യുഎഇയിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം
അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിലാണ് ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തിയത്
1 April 2022 11:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: യുഎഇയിലെ ചില നഗരങ്ങളിൽ ഹെവി വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിലാണ് ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തിയത്. റംസാനിലെ ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ. രാവിലെ എട്ടു മണി മുതൽ പത്തു മണി വരെയാണ് ബസുകൾക്കും ട്രക്കുകൾക്കും വിലക്കേർപ്പെടുത്തിയത്. അബുദാബി പൊലീസ് ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമ്പതിലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ബസുകൾക്കാണ് വിലക്ക്.
എന്നാൽ അൽ ഐനിൽ ട്രക്കുകൾക്ക് മാത്രമായിരിക്കും വിലക്ക്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാലു മണി വരെ അബുദാബിയിലും അൽ ഐനിലും ട്രക്കുകൾക്ക് വിലക്കുണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സമഗ്രമായ റഡാർ സംവിധാനങ്ങളാണ് നിരത്തുകളിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Restrictions on heavy vehicles in the UAE to avoid traffic congestion during Ramadan
- TAGS:
- UAE
- RAMADAN
- TRAFFIC CONGESTION