Top

ദുബായിലെ വാടകനിരക്ക് കൂടുന്നു; പ്രതിസന്ധിയിലായി മലയാളികള്‍

ദുബായുടെ പ്രധാന നഗരങ്ങളിലെല്ലാം 25 ശതമാനമാണ് വാടക നിരക്ക് കൂടിയത്.

31 May 2022 4:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായിലെ വാടകനിരക്ക് കൂടുന്നു; പ്രതിസന്ധിയിലായി മലയാളികള്‍
X

ദുബായ്: പുതിയ വിസകള്‍ ഏര്‍പ്പെടുത്തിയും നിയമങ്ങള്‍ ലഘൂകരിച്ചും വികസനത്തിലേക്ക് കുതിക്കുകയാണ് ദുബായ് നഗരം. എന്നാല്‍ ദുബായില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വെല്ലുവിളിയായി വാടക നിരക്ക് ഉയരുകയാണ്. ദുബായുടെ പ്രധാന നഗരങ്ങളിലെല്ലാം 25 ശതമാനമാണ് വാടക നിരക്ക് കൂടിയത്. പ്രവാസി മലയാളികളെയാവും ഈ വര്‍ധനവ് കാര്യമായി ബാധിക്കുക.

താരതമ്യേന വാടക നിരക്ക് കുറഞ്ഞ ദയ്‌റ, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും നിരക്ക് രണ്ടടക്കം കടന്നിരിക്കുകയാണ്.ദുബായ് മറീന, ജുമൈറ ബീച്ച് റസിഡന്‍സ്, ജുമൈറ ലേക്ക് ടവേഴ്‌സ് എന്നിവടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വാടക നിരക്ക്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ദുബായ് ഏറ്റവും കൂടുതല്‍ വാടക നിരക്ക് രേഖപ്പെടുത്തിയ 2014 ലെ അതേ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 25 ശതമാനം വര്‍ധനവാണ് ദുബായ് മറീനയിലുള്ളത്.

പാം ജുമൈറ, ജുമൈറ ബീച്ച് റസിഡന്‍സ്, ജുമൈറ ലേക്ക് ടവേഴ്‌സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനവും, ഗ്രീന്‍സില്‍ 21 ശതമാനവും വാടക ഉയര്‍ന്നു. ദയ്‌റ, ദുബായ്, സ്‌പോര്‍ട്‌സ് സിറ്റി, എന്നിവിടങ്ങളില്‍ യഥാക്രമം 11 ശതമാനം, 15 ശതമാനം, 21 ശതമാനം എന്നിങ്ങനെയാണ് വാടക നിരക്ക് കൂടിയത്. ഇത്തവണ ജോലി തേടി ആളുകള്‍ കൂടുതലായി എത്തിതുടങ്ങിയതോടെ നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലും ക്രമാധീതമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

2020ന് ശേഷം ദുബായിലെ ജനസംഖ്യയില്‍ ഒരു ലക്ഷം പേരുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ ദുബായിലെ ജനസംഖ്യ 35 ലക്ഷം കടന്നിരുന്നു. ഇനിയും വാടകനിരക്ക് ക്രമാധീതമായി കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Story highlights: Rents rise in Dubai; Malayalees in crisis

Next Story