വിദേശ വനിതയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; മിനുറ്റുകൾക്കുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്
20 Jun 2022 6:29 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായ്: വിദേശ വനിതയുടെ നഷ്ടപ്പെട്ട ബാഗ് മിനുറ്റുകൾക്കുള്ളിൽ കണ്ടെത്തി ദുബായ് പൊലീസ്. മൊബൈൽ ഫോണും പാസ്പോർട്ട് അടക്കമുള്ള രേഖകളും അടങ്ങിയ ബാഗ് ആണ് നഷ്ടമായത്. യാത്രക്കിടെ എവിടെ നിന്നാണ് ബാഗും സാധനങ്ങളും നഷ്ടപ്പെട്ടതെന്നറിയാതെയാണ് യുവതി ഹെൽപ്പ് ലൈൻ നമ്പറായ 901 ലേക്ക് പരാതി വിളിച്ച് അറിയിച്ചത്.
യാത്ര ചെയ്ത വഴിയിലൂടെ പൊലീസ് നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ടെ വസ്തുക്കൾ തിരിച്ചുകിട്ടിയത്. ലാമെർ മുതൽ പാം വരെ യുവതി സഞ്ചരിച്ച ബസിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ബസ് ഡ്രൈവറെ ബാഗ് സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചത് വഴിത്തിരിവായി. ദുബായ് വിനോദ സഞ്ചാര വകുപ്പ് പൊലീസ് ഡയറക്ടർ കേണൽ ഖൽഫാൻ അൽ ജല്ലഫാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
Story highlights: purse and bag containing the foreign woman's documents were lost; Dubai police found them within half an hour
- TAGS:
- Dubai police