Top

അബൂദാബിയിൽ സ്വകാര്യ ബസ് സർവീസിന് തുടക്കമായി

അബൂദാബി എക്സ്പ്രസ് എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്

14 March 2022 7:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബൂദാബിയിൽ സ്വകാര്യ ബസ് സർവീസിന് തുടക്കമായി
X

അബൂദാബി: അബൂദബിയിൽ സ്വകാര്യ ബസ് സർവീസിന് തുടക്കമായി.അബൂദാബി എക്സ്പ്രസ് എന്ന പേരിലാണ് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഓരോ പത്ത് മിനിറ്റിലും അബൂദാബി എമിറേറ്റിന്റെ വിവിധ മേഖകളിലേക്ക് ബസ് സർവീസ് നടത്തും.

അബൂദാബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബൂദാബി എക്സ്പ്രസ് സർവീസ് നടത്തുക. നഗരത്തിലേക്കും തിരിച്ചും ഇടക്ക് സ്റ്റോപ്പുകളില്ലാത്ത സർവീസാണിത്. രണ്ട് ഘട്ടങ്ങളിലായാണ് അബൂദാബി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്.

മുസഫ വ്യവസായ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ അബൂദബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ മേഖലകളെ അബൂദബി നഗരവുമായി ബന്ധിപ്പിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ബസുണ്ടാകും. വാരാന്ത്യദിവസങ്ങളിൽ രാത്രി ഒന്ന് വരെ സർവീസ് തുടരും.

STORY HIGHLIGHTS: Private bus service launched in Abu Dhabi

Next Story