Top

അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം

നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സീനെടുത്തവര്‍ക്ക് യാത്രക്ക് മുമ്പ് പി സി ആര്‍ പരിശോധന ആവശ്യമില്ലെന്ന് വിമാന കമ്പനികള്‍ അറിയിച്ചിരുന്നു

21 Feb 2022 7:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം
X

അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആര്‍ ഫലം കരുതണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് വാക്‌സീനെടുത്തവര്‍ക്ക് യാത്രക്ക് മുമ്പ് പി സി ആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നാണ് അബുദാബിയെ ഒഴിവാക്കിയത്.

അതേസമയം ദുബായുള്‍പ്പെടെയുള്ള മറ്റു എമിറേറ്റുകളില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് പി സി ആര്‍ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നേരത്തെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയവര്‍ നേരത്തെ തന്നെ ഈ ഇളവ് പ്രഖ്യാപിച്ചിരുന്നു.

STORY HIGHLIGHTS: PCR test mandatory for travel from Abu Dhabi to India

Next Story