Top

അജ്മാനിലെ പെയ്ഡ് പാര്‍ക്കിംഗുകള്‍ നിരീക്ഷിക്കാന്‍ പുത്തന്‍ സംവിധാനം

യു എ ഇയിലെ ആയിരത്തിലേറെ പെയ്ഡ് പാര്‍ക്കിംഗുകളിലാണ് സ്മാര്‍ട്ട് ക്യാമറകളുടെ സഹായത്താല്‍ നിരീക്ഷണം നടത്തുന്നത്.

15 Feb 2022 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അജ്മാനിലെ പെയ്ഡ് പാര്‍ക്കിംഗുകള്‍ നിരീക്ഷിക്കാന്‍  പുത്തന്‍ സംവിധാനം
X

അജ്മാനില്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍. അജ്മാനിലെ വിവിധ പെയ്ഡ് പാര്‍ക്കിംഗ് മേഖലകളിലാണ് സ്മാര്‍ട്ട് ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ച് നിരീക്ഷണം ഒരുക്കിയിട്ടുള്ളത്.

യു എ ഇയിലെ ആയിരത്തിലേറെ പെയ്ഡ് പാര്‍ക്കിംഗുകളിലാണ് സ്മാര്‍ട്ട് ക്യാമറകളുടെ സഹായത്താല്‍ നിരീക്ഷണം നടത്തുന്നത്. ഇതിനായി പ്രത്യേക സ്മാര്‍ട്ട് ക്യാമറകളാണ് അജ്മാനില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതുവരെ പ്രത്യേകം നിയമിച്ച ആളുകളായിരുന്നു പാര്‍ക്കിംഗുകളില്‍ നിരീക്ഷണം നടത്തിയിരുന്നത്.

ഇതിനു പുറമെ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങള്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്യുന്നുണ്ടോ, കൃത്യമായി പണം അടയ്ക്കുന്നോണ്ടോ എന്നിവ ക്യാമറകള്‍ ഒപ്പിയെടുക്കും. ഇതിനു പുറമെ വാഹനങ്ങളുടെ എമിറേറ്റ്, പാര്‍ക്ക് ചെയ്യുന്ന സമയം, നിറം, നമ്പര്‍ എന്നിവയും സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് ശേഖരിക്കും.

പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം അജ്മാന്‍ നഗരസഭ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി നിര്‍വഹിച്ചു. പാര്‍ക്കിംഗ് മേഖലകളില്‍ കാര്യക്ഷമമായ നിരീക്ഷണം നടത്തുന്നതിനാണ് നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി ആയിരിക്കും സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

STORY HIGHLIGHTS: New system to monitor paid parking in Ajman

Next Story