Top

ബീച്ചുകളില്‍ 7 പുതിയ ലൈഫ് ഗാര്‍ഡ് ടവറുകള്‍ സ്ഥാപിച്ച് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി

മംസാര്‍ ബീച്ചില്‍ നാലും അല്‍ ഖാന്‍ ബീച്ചില്‍ മൂന്നും ടവറുകളാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത്

11 April 2022 1:13 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ബീച്ചുകളില്‍ 7 പുതിയ ലൈഫ് ഗാര്‍ഡ് ടവറുകള്‍ സ്ഥാപിച്ച് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
X

ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചുകളില്‍ പുതിയ 7 ലൈഫ് ടവറുകള്‍ കൂടി സ്ഥാപിച്ചു. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പു നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി ഈ നടപടി സ്വീകരിച്ചത്. മംസാര്‍ ബീച്ചില്‍ നാലും അല്‍ ഖാന്‍ ബീച്ചില്‍ മൂന്നും ടവറുകളാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത്.

21 ലൈഫ് ടവറുകളാണ് ഷാര്‍ജയിലെ ബീച്ചുകളിലായി സ്ഥാപിച്ചിട്ടുള്ളതെന്നും പുതിയതായി നിര്‍മ്മിച്ച ടവറുകളിലെ മുറികളിലെ വൈദ്യുതി ഉപകരണങ്ങള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും സിറ്റി അപ്പിയറന്‍സ് മോണിറ്ററിംഗ് വിഭാഗം മേധാവി ജമാല്‍ അബ്ദുള്ള അല്‍ മസ്മി പറഞ്ഞു.

സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സുരക്ഷാനടപടികള്‍ പരിപാലിക്കാനും സുരക്ഷാ ബോധവല്‍ക്കരണത്തിനുമായി മുന്‍സിപ്പല്‍ ഇന്‍സ്‌പെക്ടര്‍ ടീമുകള്‍ ബീച്ചുകളില്‍ ഉണ്ടായിരിക്കും.

Story highlights: new lifeguard towers installed in Sharjah to prevent drowning on beaches

Next Story