Top

മുസ്ലിം ഇതര മതസ്ഥർക്ക് പ്രത്യേക വ്യക്തി നിയമവുമായി അബുദാബി

8 Nov 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ഇതര മതസ്ഥർക്ക്  പ്രത്യേക വ്യക്തി നിയമവുമായി അബുദാബി
X

അബുദാബിയിൽ മുസ്ലിം ഇതര മതസ്ഥരു‌ടെ വ്യക്തി​ഗത നിയമത്തിന് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അം​ഗീകാരം നൽകി. അബുദാബിയിലെ അമുസ്ലിങ്ങളു‌‌ടെ നിയമപരമായ തർക്കങ്ങൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണിത്. ഇതിന്റെ ഭാ​ഗമായി അമുംസ്ലിങ്ങളുടെ കേസുകൾ പരി​ഗണിക്കുന്നത് പ്രത്യേക കോടതിയിലായിരിക്കും. ഇം​ഗ്ലീഷിലും അറബിക് ഭാഷയിലുമായിരിക്കും കോടതിയുടെ പ്രവർത്തനങ്ങൾ. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും അമുസ്ലിങ്ങൾക്കായുള്ള കോടതി പ്രവർത്തിക്കുക.

വിവാഹം, വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 ആർട്ടിക്കിളുകൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളുന്നു. വിവാഹ ബന്ധത്തിന് തകർച്ച സംഭവിച്ചു എന്ന് തെളിയിക്കാതെ അമുസ്ലിം ദമ്പതികൾക്ക് വിവാഹമോചനം നേടാനുള്ള അവകാശം പുതിയ നിയമം നൽകുന്നു. വിവാഹമോചനം ഇണകളിൽ ആർക്കും ആവശ്യപ്പെ‌ടാം. ഒപ്പം വിവാഹ മോചനം ആവശ്യപ്പെടുന്ന ദമ്പതികൾ ഇനി നിർബന്ധിത അനുരജ്ഞന സെഷനുകളിൽ പങ്കെടുക്കേണ്ടതില്ല. കുടുംബ മാർനിർ​ദ്ദേശ വകുപ്പുകളിലേക്ക് ഇവരെ അയക്കാതെ തന്നെ ആദ്യ ഹിയറിം​ഗിൽ വിവാഹ മോചനം അനുവദിക്കാം.

വിവാഹ ബന്ധം എത്രനാൾ നീണ്ടു നിന്നു, ഭാര്യയുടെ പ്രായം, ദമ്പതികളിലോരോരുത്തരുടെയും സാമ്പത്തിക നില, മറ്റ് പരി​ഗണനകൾ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഭാര്യയുടെ ജീവനാംശവും സാമ്പത്തിക അവകാശങ്ങളും നിർണയിക്കുക. നിയമപ്രകാരം കു‌‌‌ട്ടിയു‌ടെ സംരക്ഷണം തുല്യമായി പങ്കിടണം. അമുസ്ലിങ്ങളു‌ടെ വിൽപത്രാവകാശം അവൻ/അവൾ ആ​ഗ്രഹിക്കുന്നവർക്ക് നൽകാനുള്ള സ്വാതന്ത്ര്യവും പുതിയ നിയമത്തിലുണ്ട്.മുസ്ലിം ഇതര മതസ്ഥർക്ക് പ്രത്യേക വ്യക്തി നിയമവുമായി അബുദാബി

Next Story