Top

യുഎഇയിലെ പുതിയ 5, 10 ദിർഹങ്ങൾ ബാങ്കുകളിലൂടെ ലഭ്യമാവുന്നു

എടിഎമ്മുകളിലൂടെയും നോട്ടുകൾ ജനങ്ങളിലേക്ക് എത്തുന്നു

30 April 2022 12:59 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിലെ പുതിയ 5, 10 ദിർഹങ്ങൾ ബാങ്കുകളിലൂടെ ലഭ്യമാവുന്നു
X

അബുദാബി: രാജ്യത്തിന്റെ പുതിയ 5 ദിർഹവും 10 ദിർഹവും ബാങ്കുകളുലൂടെ പ്രചാരത്തിലെത്തി. സെട്രൽ ബാങ്ക് ഓഫ് യുഎഇ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ബാങ്കുകളിലൂടെയും എടിഎം ലൂടെയുമാണ് നോട്ടുകൾ ജനങ്ങളിലേക്ക് എത്തുന്നത്.

എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), ബാങ്ക് ഓഫ് ഷാർജ എന്നീ ദേശീയ ബാങ്കുകളും എടിഎമുകളും ഇതിനോടകം തന്നെ നോട്ടുകൾ നൽകി തുടങ്ങി. പുതിയ നോട്ടുകളെ കുറിച്ച് പൊതുജന അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചാരം വർദ്ധിപ്പിക്കാനുമാണ് എടിഎമ്മുകളിലൂടെയും ലഭ്യമാക്കുന്നതെന്നാണ് അറിയിക്കുന്നത്.

STORY HIGHLIGHTS: new 5 and 10 dirhams in the UAE are available through banks

Next Story