Top

യുഎഇ സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ്; 60 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ഭക്ഷ്യ സുരക്ഷ, കാർഷികം, പുനരുജ്ജീവിപ്പിക്കാവുന്ന ഊർജം, സാ​ങ്കേതിക മേഖല, ആരോഗ്യം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കാന്‍ കൂടികാഴ്ചയില്‍ ധാരണയായി.

14 Dec 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇ സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ്; 60 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
X

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയിലൂടെ യുഎഇ സന്ദർശിക്കുന്ന ആദ്യത്തെ ഇസ്രയേൽ പ്രധാനമന്ത്രിയായി നഫ്താാലി ബെന്നറ്റ് ചരിത്രം കുറിച്ചു. സാ​ങ്കേതിക മേഖല, നിർമിത ബുദ്ധി, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം, ഊർജം എന്നീ മേഖലകളിലായി 60 സുപ്രധാന കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു.

ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമായി തുടരാനുതകുന്ന കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഭക്ഷ്യ സുരക്ഷ, കാർഷികം, പുനരുജ്ജീവിപ്പിക്കാവുന്ന ഊർജം, സാ​ങ്കേതിക മേഖല, ആരോഗ്യം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കാന്‍ കൂടികാഴ്ചയില്‍ ധാരണയായി.

മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചുളള വ്യാപാര-വിപണന ബന്ധമാണ് യുഎഇ എന്നും സ്വീകരിച്ചിട്ടുളളത് അത് തുടരുമെന്നും അബുദാബി കിരീടാവകാശി പറ‌ഞ്ഞു. അനന്തമായ വ്യാപാര സാധ്യതകളാണ് ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണത്തോടെ ഉരുത്തിരിഞ്ഞതെന്ന് നഫ്താലി ബെന്നറ്റും പറഞ്ഞു.

യുഎഇയും ഇസ്രായേലും തമ്മില്‍ എണ്ണ ഇതര മേഖലയിൽ ഒരു വർഷത്തിനിടെ 700 ദശലക്ഷം ഡോളറിന്‍റെ വ്യാപാരമാണ്​ നടന്നത്​. ഞായറാഴ്ചയാണ് യുഎഇ സന്ദർശനത്തിനായി ബെന്നറ്റ് അബുദബിയിലെത്തിയത്.

Next Story