Top

നവജാതശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; ജയിൽ ശിക്ഷ വിധിച്ച് ദുബായ് കോടതി

രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചാണ് അമ്മ സ്വദേശത്തേക്ക് കടന്നത്

19 May 2022 5:01 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നവജാതശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; ജയിൽ ശിക്ഷ വിധിച്ച് ദുബായ് കോടതി
X

ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്ന അമ്മക്ക് ജയിൽ ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചാണ് അമ്മ സ്വദേശത്തേക്ക് കടന്നത്. അമ്മക്ക് ക്രിമിനൽ കോടതി രണ്ടുമാസത്തെ ജയിൽ ശിക്ഷ വിധിച്ചു.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ അറിയച്ചത് പ്രകാരം പൊലീസ് പറയുന്നതിങ്ങനെ: കുറ്റക്കാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മാസം തികയാതെ പ്രസവിച്ച കുഞ്ഞായതിനാൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ആരോ​ഗ്യനില മോശമായ നിലയിൽ കുഞ്ഞ് ഐസിയുവിൽ തുടരുന്നതിനിടെയാണ് അമ്മക്ക് ആശുപത്രി വിടാൻ അധികൃതർ അനുമതി നൽകുന്നത്.

അമ്മയെ ഡിസ്ചാർജ് ചെയ്ത് മൂന്നു മാസങ്ങൾക്ക് ശേഷം അവർ വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ അവർ കുഞ്ഞിനെ കൂട്ടാതെ കടന്നുകളയുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷയെ മുൻനിർത്തി പൊലീസ് അമ്മക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ അന്വേഷണത്തിൽ അമ്മ സ്വദേശത്തേക്ക് കടന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Story Highlights: Mother abandoned newborn in hospital and left to home Country; Dubai court ordered imprisonment to mother

Next Story