Top

യുഎഇയിൽ അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു

മെയ് 24നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചത്.

8 Jun 2022 12:17 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിൽ അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു
X

അബുദാബി: യുഎഇയിൽ അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചു. ഭയപ്പെടേണ്ട ആവശ്യമില്ല രോ​ഗം വ്യാപിക്കുന്നതിനെതിരെ സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച രണ്ട്​ പേർ രോഗമുക്​തി നേടിയതായി മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. മെയ് 24നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചത്. രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രമാണ് കുരങ്ങു പനി പകരുന്നത്. രോഗബാധിതരുമായി സമ്പർക്കമുള്ളർക്ക് യുഎഇയിൽ 21 ദിവസത്തെ ഹോം ക്വാറന്റയിൻ നിർബന്ധമാക്കിയിട്ടുണ്ട്.

പനി, ശരീരവേദന എന്നിവയാണ് കുരങ്ങു പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്‌സിന് സമാനമായ പോളകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. രണ്ടാഴ്ചകൊണ്ട് ഭേദമാകുന്ന രോഗമാണെങ്കിലും ചിലരിൽ ഇത് മാരകമായി മരണത്തിന് വരെ കാരണമാവാറുണ്ട് .

STORY HIGHLIGHTS: Monkeypox has been Confirmed in Five More People in the UAE

Next Story