Top

ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

കണ്ണൂര്‍ സ്വദേശി കാര്‍ത്തികിനെയാണ് ജാഫിലിയ പൊലീസ് കണ്ടെത്തിയത്

6 March 2022 12:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
X

ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അല്‍നഹ്ദിയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി കാര്‍ത്തികിനെ കണ്ടെത്തിയ വാര്‍ത്ത ജാഫിലിയ പൊലീസാണ് അറിയിച്ചത്. സംസാര ശേഷിയില്ലാത്ത കാര്‍ത്തികിനെ ഇന്നലെ രാവിലെയാണ് കാണാതായതായി മാതാപിതാക്കള്‍ ഷാര്‍ജാ പൊലീസില്‍ പരാതി നല്‍കിയത്.

ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ കാര്‍ത്തികിന് സംസാര ശേഷിയില്ലെന്നും പ്രവാസികള്‍ സഹായിക്കണമെന്നും കാര്‍ത്തികിന്റെ മാതാപിതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു.

STORY HIGHLIGHTS: Missing Malayalee student found in Sharjah

Next Story