Top

'കാർത്തിക് ഉണ്ടോയെന്ന് നിങ്ങളൊന്ന് ചുറ്റും നോക്കണം'; ഷാർജയിലെ പ്രവാസികളോട് അഭ്യർത്ഥന

കാണാതാവുന്ന സമയത്ത് വെള്ള ടീ ഷർട്ടായിരുന്നു വേഷം.

5 March 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാർത്തിക് ഉണ്ടോയെന്ന് നിങ്ങളൊന്ന് ചുറ്റും നോക്കണം; ഷാർജയിലെ പ്രവാസികളോട് അഭ്യർത്ഥന
X

മലയാളി യുവാവിനെ ഷാർജയിലെ കാണാതായി. കണ്ണൂർ സ്വദേശി കാർത്തികിനെയാണ് ഷാർജ അൽ നാഹ്ദയില്‍ വെച്ച് കാണാതായിരിക്കുന്നത്. ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ കാർത്തികിന് സംസാര ശേഷിയില്ലെന്നും പ്രവാസികൾ സഹായിക്കണമെന്നും മാതാപിതാക്കൾ അറിയിച്ചു. കാണാതാവുന്ന സമയത്ത് വെള്ള ടീ ഷർട്ടായിരുന്നു വേഷം.

ഷാർജ അൽ നാഹ്ദയിൽ നിന്ന് ശനിയാഴ്ച്ചയാണ് കാർത്തികിനെ കാണാതാവുന്നത്. മാതാപിതാക്കൾ ഷാർജാ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാർത്തികിനെ കണ്ടുകിട്ടുന്നവർ ഉടൻ വിവരം +971 55 554 7879, +971 52 966 693, 052 9666936 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നാണ് അഭ്യർത്ഥന.

Story Highlights: Missing case Sharjah karthik

Next Story