Top

ദുബായിലെ സ്കൂളുകളിലും ഇനി മാസ്ക്ക് നിർബന്ധമില്ല

നേരത്തെ രാജ്യത്തെ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമില്ലന്ന് യുഎഇ അധികൃതർ അറിയിച്ചിരുന്നു

2 March 2022 5:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിലെ സ്കൂളുകളിലും ഇനി മാസ്ക്ക് നിർബന്ധമില്ല
X

ദുബായിലെ സ്കൂളുകളിൽ തുറന്ന സ്ഥലങ്ങളിൽ മാസ്​ക്ക്​ നിർബന്ധമില്ലെന്ന്​ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡെവലപ്​മെന്‍റ്​ അതോറിറ്റി അറിയിച്ചു. യൂനിവേഴ്​സിറ്റികളിലും ചൈൽഡ് ​ഹുഡ്​ സെന്‍ററുകളിലും ഇനി മാസ്ക്ക് നിർബന്ധമില്ല​. അതേസമയം, ക്ലാസ്​ മുറികൾ ഉ​ൾപ്പെടെ അടച്ചിട്ട ഇടങ്ങളിൽ മാസ്ക്ക്​ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

യുഎ‌ഇയിലുടനീളം തുറസായ സ്ഥലങ്ങളിൽ മാസ്ക്ക്​ ഒഴിവാക്കിയതിന്‍റെ ഭാഗമായാണ്​ ദുബായിലെ സ്കൂളുകളും ഇത്​ ഏറ്റെടുത്തത്​. കൊവിഡ്​ ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർ ക്വാറന്‍റീനിൽ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കിൽ ക്വാറന്‍റീൻ ആവശ്യമില്ല.

ഇവർക്ക്​ ക്ലാസ്​ മുറികളിലെത്താം. പോസിറ്റീവാകുന്നവർ പത്ത്​ ദിവസം ഐസൊലേഷനിൽ കഴിയണം. അതേസമയം, സാമൂഹിക അകലം പാലിക്കൽ തുടരണം. സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിരമായി സാനിറ്റൈസേഷൻ നടത്തണം.

STORY HIGHLIGHTS: Masks are no longer mandatory in schools in Dubai

Next Story