കണ്ണൂർ മാട്ടൂൽ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
11 April 2022 9:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: പ്രവാസി മലയാളി ഷാർജയിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. കണ്ണൂർ മാട്ടൂല്‍ സ്വദേശി പള്ളിവളപ്പില്‍ മുഹമ്മദ് അന്‍സാരി (44) ആണ് മരിച്ചത്. ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
മുഹമ്മദ് അന്‍സാരിക്ക് ജോലി സ്ഥലത്തു വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ഷാര്‍ജയില്‍ താമസിച്ചുവരികയായിരുന്നു. പിതാവ്, പരേതനായ മുസ്തഫ മാസ്റ്റര്‍ മാതാവ്, മറിയം. ഭാര്യ സമീറ, മക്കള്‍ ഫര്‍ഹ, ഷംഹ എന്നിവരാണ്. സഹോദരങ്ങള്‍ നിസാര്‍, മുഹമ്മദ് കുഞ്ഞി, മൂസ, റസിയ, ഫര്‍സാന.
STORY HIGHLIGHTS: malayali expat dead in Sharjah
- TAGS:
- Expat Death
- Sharjah
- Mattool
Next Story