മലയാളി ബൈക്ക് റൈഡർ യുഎഇയിൽ അപകടത്തിൽ മരിച്ചു
റൈഡിനിടെ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
24 April 2022 12:02 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: പ്രവാസി മലയാളിയായ ബൈക്ക് റൈഡർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം എസ്റ്റേറ്റ്മുക്ക് പൂനൂർ 19ലെ ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. റൈഡിനിടെ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ ഫുജൈറ ദിബ്ബയില്‍ ആണ് അപകടമുണ്ടായത്.
നേരത്തെ രാജ്യന്തര ബൈക്ക് റെയ്സിങ്ങിൽ പങ്കെടുത്ത താരം കൂടിയാണ് ജപിൻ. യുഎഇയിലെ ബൈക്ക് റൈഡ് മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിൽ ജോലിചെയ്തു വരികയായിരുന്നു ജപിൻ. പരേതനായ ജയപ്രകാശാണ് അച്ഛൻ, അമ്മ പ്രേമകുമാരി. ഭാര്യ ഡോ അഞ്ജു ജപിൻ, മക്കൾ ജീവ ജപിന്‍, ജാന്‍ ജപിന്‍ എന്നിവരാണ്.
STORY HIGHLIGHTS: malayali bike rider died in a accident in uae
- TAGS:
- UAE
- Expat Death
- Bike Racer
- Accident
Next Story