ജോലിക്കിടെ പരിക്കേറ്റ മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു
മൂന്ന് ദിവസം മുൻപ് ജോലിക്കിടെ വീണ ലുഖ്മാന് പരിക്കേറ്റിരുന്നു
5 March 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അൽഐൻ: മലപ്പുറം തിരൂർ സ്വദേശി യുഎഇയിൽ നിര്യാതനായി. ഇരിങ്ങാവൂർ സ്വദേശിയായ വള്ളിയേങ്ങൽ മുഹമ്മദ് ലുഖ്മാനാണ് മരണപ്പെട്ടത്. 31 വയസായിരുന്നു. മൂന്ന് ദിവസം മുൻപ് ജോലിക്കിടെ വീണ ലുഖ്മാന് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് വ്യക്തമായതോടെ അൽ ഐൻ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചിത്. ഭാര്യ - ഫർസാന. മകൻ - ഫൈസാൻ. പിതാവ് - മുസ്തഫ വള്ളിയേങ്ങൽ. മാതാവ് - പാത്തുമ്മ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഖബറടക്കം സ്വദേശമായ തിരൂരിലായിരിക്കും.
story highlights: Malayalee youth dies in UAE
Next Story