Top

ന്യൂനമർദം; യുഎഇയിൽ ആ​ഗസ്റ്റ് 14 മുതൽ 17 വരെ കനത്ത മഴക്ക് സാധ്യത

ജലനിരപ്പ് ഉയർന്നതിനാൽ യുഎഇയിലെ വിവിധ അണക്കെട്ടുകൾ തുറന്നുവിട്ടിരുന്നു.

11 Aug 2022 2:06 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ന്യൂനമർദം; യുഎഇയിൽ ആ​ഗസ്റ്റ് 14 മുതൽ 17 വരെ കനത്ത മഴക്ക് സാധ്യത
X

അബുദാബി: ന്യൂനമർദത്തെ തുടർന്ന് യുഎഇയിൽ ആ​ഗസ്റ്റ് 14 മുതൽ 17 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യുഎഇയുടെ കിഴക്ക്, തെക്കൻ മേഖലകളിലാണ് ശക്തമായ മഴ ഉണ്ടാകുക. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ യുഎഇയിലെ വിവിധ അണക്കെട്ടുകൾ തുറന്നുവിട്ടിരുന്നു. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് യുഎഇ ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിർദേശിച്ചു.

STORY HIGHLIGHTS: Low Pressure; Chances of Heavy Rain in UAE

Next Story