Top

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികത്തൊഴിലിനു നിർബന്ധിച്ച പ്രതികൾക്ക് ജീവപര്യന്തം

വീട്ടുജോലി ചെയ്തിരുന്ന രണ്ടു യുവതികളെയും ക്ലീനിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ ചതിയിൽ വീഴ്ത്തിയത്

23 Feb 2022 11:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികത്തൊഴിലിനു നിർബന്ധിച്ച പ്രതികൾക്ക് ജീവപര്യന്തം
X

ക്ലീനിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവതികളെ ലൈംഗികത്തൊഴിലിനു നിർബന്ധിച്ച പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് അജ്മാൻ കോടതി. ഒളിവിൽ പാർപ്പിച്ച കെട്ടിടത്തിൽ നിന്നും യുവതികൾ ജനൽവഴി രക്ഷപ്പെടാൻ ശ്രമിക്കവെ വീണു പരിക്കേറ്റതാണു സംഭവത്തിന് പിന്നിലെ ചൂഷണം പൊലീസ് അറിയാൻ ഇടയാക്കിയത്.

വീട്ടുജോലി ചെയ്തിരുന്ന രണ്ടു യുവതികളെയും ക്ലീനിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ ചതിയിൽ വീഴ്ത്തിയത്. അജ്മാനിലെ നഈമിയ മേഖലയിലെ അപ്പാർട്ട്‌മെന്റിൽ പൂട്ടിയിട്ടായിരുന്നു യുവതികളെ ലെെം​ഗികമായി ചൂഷണം ചെയ്തത്. തടവിലാക്കിയ യുവതികളെ ലെെം​ഗികവൃത്തിക്കായി മറ്റുളളവർക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു ഇവരുടെ രീതി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞ യുവതികൾ ഫ്ലാറ്റിൽ നിന്നും ജനൽ വഴി രക്ഷപ്പെടാൻ ശ്രമിക്കവെ വീണു പരുക്കേറ്റു. ഇതു കണ്ട കെട്ടിടത്തിലെ താമസക്കർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് യുവതികളെ ചൂഷണം ചെയ്തതിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.

കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി 38 വയസ്സുകാരനും രണ്ടാം പ്രതി 36 വയസ്സുള്ള സ്ത്രീയുമാണ്. ശിക്ഷ വിധിച്ച അജ്മാൻ ക്രിമിനൽ കോടതി ഇരുവരും ഏഷ്യൻ വംശജരാണെന്ന് വ്യക്തമാക്കി. യുവതികൾ പുറം ലോകം കാണാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന പ്രതികൾ ഇവരെ ഫ്ലാറ്റിലാക്കി വാതിൽ പൂട്ടുകയായിരുന്നു പതിവ്. രണ്ടാം പ്രതിയുമായുള്ള പരിചയത്തിലാണ് യുവതികൾ സ്പോൺസറിൽ നിന്നും ഒളിച്ചോടി പെൺവാണിഭ സംഘത്തിൽ അകപ്പെട്ടത്. പ്രതികളെ ശിക്ഷാ കാലാവധിയ്ക്കു ശേഷം നാടുകടത്താനും അജ്മാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Story highlights: life imprisonment for two expats in Ajman for forcing two maids into prostitution

Next Story