Top

ദുബായിൽ ബൈക്കപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം മരിച്ചത് 22 പേർ

ദുബായ് പൊലീസിന്റെ ട്രാഫിക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്

6 March 2022 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിൽ ബൈക്കപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം മരിച്ചത് 22 പേർ
X

ദുബായില്‍ കഴിഞ്ഞ വര്‍ഷം മാത്രം 22 പേര്‍ ബൈക്കപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായ് പൊലീസിന്റെ ട്രാഫിക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 22 പേര്‍ക്ക് ജീവന് നഷ്ടമായതായി അറിയിച്ച അധികൃതര്‍ 253 പേര്‍ക്ക് ബൈക്കപകടങ്ങളില്‍ പരുക്കേറ്റിരുന്നുവെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ മാത്രം 46 അപകടങ്ങള്‍ രാജ്യത്ത് സംഭവിച്ചെന്നും, ഇതില്‍ മാത്രം മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 47 പേര്‍ക്ക് പരുക്കേറ്റന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് സംഭവിച്ച ഒട്ടുമിക്ക അപകടങ്ങളും ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് സംഭിച്ചതെന്നും, ബൈക്ക് യാത്രക്കാരില്‍ കൂടുതല്‍ ആളുകളും സ്പീഡ് ലിമിറ്റ് പാലിക്കാത്തതായും യാത്രക്കിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ട്രാഫിക്ക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ മാസ്‌റോയ് അറിയിച്ചു.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡെലിവറി കമ്പനികളും നിര്‍ബന്ധമായും അവരുടെ തൊഴിലാളികളെ ട്രാഫിക്ക് നിയമങ്ങളെയും ട്രാഫിക്ക് സുരക്ഷാ മുന്‍കരുതലുകളെയും കുറിച്ച് ബോധവത്കരിക്കണമെന്നും ദുബായ് ട്രാഫിക്ക് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ട്രാഫിക്ക് പൊലീസ് ഡെലിവറി കമ്പനികളെ നിരവധി തവണ അറിയിച്ചിരുന്നതായും ട്രാഫിക്ക് മേധാവി അറിയിച്ചു.

STORY HIGHLIGHTS: Last year alone, 22 people were killed in bike accidents in Dubai

Next Story