ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഫുജൈറയില്‍ മരിച്ചു
കണ്ണൂര്‍ വാരംകടവില്‍ അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ് മരിച്ചത്
19 May 2022 7:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎഇ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി. കണ്ണൂര്‍ വാരംകടവില്‍ അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ് (29) മരിച്ചത്.
ജോലി ആവശ്യത്തിനായി ദുബൈയില്‍ നിന്ന് ഫുജൈറയിലേക്ക് പോകുമ്പോൾ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം ദുബായിൽ വച്ച് നടക്കും.
പിതാവ്: അബ്ദുല്‍ സത്താര്‍, മാതാവ്: ഫൗസിയ, ഭാര്യ: ഫെബിന, മകള്‍: സാറ, സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ.
STORY HIGHLIGHTS: Keralite Died In Fujairah Due To Heart Attack
Next Story