Top

ദുബായില്‍ ജബല്‍ അലി വ്യവസായ മേഖലയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍

ഇലക്ട്രിക് കേബിളില്‍ നിന്ന് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദുബായ് മീഡിയാ ഓഫീസനിന്റെ ട്വീറ്റില്‍ പറയുന്നു.

13 Jan 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായില്‍ ജബല്‍ അലി വ്യവസായ മേഖലയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍
X

ദുബായില്‍ ജബല്‍ അലി വ്യവസായ മേഖലയില്‍ തീപിടുത്തം. ജബല്‍ അലി തുറമുഖത്ത് എത്തിയ കപ്പലിലെ കണ്ടയ്‌നര്‍ ബോര്‍ഡിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.

ഇലക്ട്രിക് കേബിളില്‍ നിന്ന് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദുബായ് മീഡിയാ ഓഫീസനിന്റെ ട്വീറ്റില്‍ പറയുന്നു. ചെറിയ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് സമീപവാസികളും പറഞ്ഞു. തക്കസമയത്ത് അഗ്‌നിശമന സേനാംഗങ്ങളെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.

Next Story

Popular Stories