Top

ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഉപരാഷ്ട്രപതിയും; വെങ്കയ്യ നായിഡു യുഎഇയിലേക്ക്

അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോണും, ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞദിവസങ്ങളിൽ യുഎഇയിൽ എത്തിയിരുന്നു

15 May 2022 6:28 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷെയ്ഖ് ഖലീഫ ബിന്‍  സെയ്ദ് അല്‍ നഹ്യാന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഉപരാഷ്ട്രപതിയും; വെങ്കയ്യ നായിഡു യുഎഇയിലേക്ക്
X

ന്യൂഡൽഹി: യുഎഇ രാഷ്ട്രത്തലവനും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാന്റെ മരണത്തിൽ നേരിട്ടെത്തി അനുശോചനമറിയിക്കാൻ ഇന്ത്യയും. യുഎഇ ജനതയുടെ ദുഃഖത്തിൽ ആശ്വാസവും പിന്തുണയും അറിയിക്കാനാണ് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യുഎഇയിലേക്ക് തിരിക്കുന്നത്. അദ്ദേഹം ഇന്ന് തന്നെ യുഎഇയിലേക്ക് തിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ ഭരണാധികാരിയുടെ മരണത്തിൽ മുമ്പ് തന്നെ സാമൂഹ്യമാധ്യമങ്ങൾ വഴി അനുശോചനം അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ ഡൽഹിയിലെ യുഎഇ എംബസിയിൽ നേരിട്ടെത്തി ഇന്ത്യൻ ജനതയുടെ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഷെയ്ഖ് ഖലീഫയുടെ മരണത്തിന്റെ ഭാ​ഗമായി ഇന്ത്യ കഴിഞ്ഞദിവസം ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.



രോഗബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്ന യുഎഇ പ്രസിഡൻറ്​ ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് ആൽ നഹ്യാൻ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ഭരണകുടുംബത്തെ ആശ്വസിപ്പിക്കാനും പിന്തുണയറിക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോണും, ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞദിവസങ്ങളിൽ യുഎഇയിൽ എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യൻ ഉപരാഷ്ട്രപതിയും ​ഗൾഫ് സന്ദർശിക്കാനൊരുങ്ങുന്നത്.

Story Highlights: Venkaiah Naidu is to go to UAE in order to mourn on the death of Sheikh Khalifa

Next Story

Popular Stories