Top

ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കുന്നതിന് തത്കാല്‍ വഴി അപേക്ഷിക്കാം

തത്കാല്‍ അപേക്ഷകള്‍ക്കായുള്ള വാക്ക്-ഇന്‍ സേവനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബിഎല്‍എസില്‍ ലഭ്യമാകും

11 Jun 2022 7:21 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കുന്നതിന് തത്കാല്‍ വഴി അപേക്ഷിക്കാം
X

ദുബായ്: ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടിയന്തര പാസ്പോര്‍ട്ട് പുതുക്കുന്നതിന് തത്കാല്‍ വഴി അപേക്ഷിക്കാനാകും. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറാണ് അറിയിപ്പ് പുറപ്പെടുവിച്ചത് .പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ പ്രത്യേക വാക്ക്-ഇന്‍ ക്യാമ്പുകളില്‍ നേരിട്ട വലിയ തിരക്കാണ് ഇങ്ങനെ ഒരു തീരുമാനത്തിനെത്താന്‍ കാരണം.

തത്കാല്‍ അപേക്ഷകള്‍ വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ ഡെലിവറിക്കായി തെരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ച് ഒരു ദിവസത്തിനുള്ളില്‍ നേരിട്ടോ കൊറിയര്‍ വഴിയോ അപേക്ഷകനിലെത്തും. പൊലീസ് വെരിഫിക്കേഷനു വിധേയരായവരില്‍ നിന്നും അര്‍ഹതനേടിയ അപേക്ഷകള്‍ മാത്രമാണ് തത്കാല്‍ വിഭാഗത്തിനു കീഴില്‍ അനുവദിക്കുക. ബിഎല്‍എസ് ഇന്റര്‍നാഷണലില്‍ നിന്ന് കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി ദുബായിലെ ഇന്ത്യന്‍ പ്രവാസികള്‍ പരാതിപ്പെട്ടതോടെയാണ് തീരുമാനം. നിലവില്‍ എല്ലാ തത്കാല്‍ അപേക്ഷകള്‍ക്കും വാക്ക്-ഇന്‍ സര്‍വീസ് അനുവദിക്കാനാണ് തീരുമാനമെന്ന് അംബാസഡര്‍ പറഞ്ഞു.

തത്കാല്‍ അപേക്ഷകള്‍ക്കായുള്ള വാക്ക്-ഇന്‍ സേവനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബിഎല്‍എസില്‍ ലഭ്യമാകും. ദുബായില്‍ ആരംഭിച്ച തത്കാല്‍ സേവനം മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശം. കഴിഞ്ഞ മാസം രണ്ട് ഞായറാഴ്ചകളില്‍ നടന്ന പ്രത്യേക ക്യാമ്പുകളില്‍ രണ്ടായിരത്തോളം പാസ്പോര്‍ട്ട് അപേക്ഷകള്‍ കോണ്‍സുലേറ്റ് പരിശോധിച്ചിട്ടുണ്ട്.

Story highlights : Indian expatriates in Dubai can apply for an urgent passport renewal through Tatkal

Next Story