Top

യുഎഇ: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു

നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു.

6 May 2022 11:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു
X

അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോൾ(36) ആണ് മരിച്ചത്. മെയ് 3ന് ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടപ്പം പോകവെ ജബൽ ജെയ്സ് മലനിരകൾക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു.

ടിന്റു പോളും ഭർത്താവ് കൃപ ശങ്കർ, ഇവരുടെ മക്കളായ കൃതിൻ ശങ്കർ(10), ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിന്റെ ഭർത്താവിനേയും മക്കളേയും റാസൽഖൈമയിലെ അൽ സഖർ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാസൽഖൈമയിലെ അൽ ഹംറ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോൾ.

ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും ഗുരുതരമായ പരുക്കുകളുണ്ട്. പരുക്കേറ്റവരെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ സഖർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. നിയമ നടപടികൾക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായും റാസൽഖൈമ പൊലീസ് വ്യക്തമാക്കി.

STORY HIGHLIGHTS: During Eid Holidays, Indian Expat Nurse from Kerala Dies in Road Accident in UAE

Next Story

Popular Stories