Top

ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ചു; ഇന്ത്യൻ പൗരന് ദുബായ് പൊലീസിന്റെ ആദരം

താരിഖിന്റെ സത്യസന്ധതയെ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ബിൻ ഷാഫി അഭിനന്ദിച്ചു.

5 Jun 2022 11:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ചു; ഇന്ത്യൻ പൗരന് ദുബായ് പൊലീസിന്റെ ആദരം
X

അബുദാബി: ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച ഇന്ത്യൻ പൗരനെ ദുബായ് പൊലീസ് ആദരിച്ചു. താരിഖ് മഹമ്മൂദ് ഖാലിദ് മഹ്‌മൂദ് എന്നയാളാണ് പണം തിരിച്ചേർപ്പിച്ചത്. ഇയാൾ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്നാണ് പണം ലഭിച്ചത്.

താരിഖിന്റെ സത്യസന്ധതയെ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ബിൻ ഷാഫി അഭിനന്ദിച്ചു. താരിഖിന് പ്രശംസാപത്രവും നൽകി. ജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു പ്രശംസം പത്രം നൽകിയത്. തനിക്ക് നൽകിയ അംഗീകാരത്തിനും ആദരത്തിനും താരിഖ് ദുബായ് പൊലീസിന് നന്ദി രേഖപ്പെടുത്തി.

STORY HIGHLIGHTS: Indian Expat Honoured After he Hand Over Ten Lakh Dirham Found in a Lift to Dubai Cops

Next Story