Top

കമ്മ്യൂണിറ്റികൾക്കായുള്ള ദുബായ് പൊലീസ് ഫുട്ബോൾ ടൂർണമെന്റ്; ഇന്ത്യക്ക് ജയം

വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 24 ടീമുകൾ പങ്കെടുത്തു.

11 April 2022 11:50 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കമ്മ്യൂണിറ്റികൾക്കായുള്ള ദുബായ് പൊലീസ് ഫുട്ബോൾ ടൂർണമെന്റ്; ഇന്ത്യക്ക് ജയം
X

അബുദാബി: കമ്മ്യൂണിറ്റികൾക്കായുള്ള ദുബായ് പൊലീസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ജേതാക്കളായി. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റേയും ദുബായ് മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 24 ടീമുകൾ പങ്കെടുത്തു.

ദുബായിൽ താമസക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുളളവർക്ക് നിരവധി കായിക പ്രവർത്തനങ്ങളിലും ടൂർണമെന്റുകളിലും പങ്കെടുപ്പിക്കും. കമ്മ്യൂണിറ്റികളെ ഉൾപ്പെടുത്തിയുളള പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടറായ കേണൽ അലി ഖൽഫാൻ മൻസൂരി അറിയിച്ചു.

ഫുട്ബോൾ പോലുളള കായിക മേഖലകൾ ആളുകളുടെ ഒഴിവ് സമയം പ്രയോജനകരമായി ഉപയോ​ഗിക്കുന്നതിനുളള ഒരു സാമൂഹിക ഉപകരണമാണ്. അവ സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും അലി ഖൽഫാൻ പറഞ്ഞു.

ദുബായ് സ്‌പോർട്‌സ് കൗൺസിലിലെ കമ്മ്യൂണിറ്റി ഇവന്റ്സ് വിഭാഗം മേധാവി അഹമ്മദ് ഇബ്രാഹിമും, അൽ മുറഖബത്ത് പൊലീസ് സ്‌റ്റേഷനിലെ മേജർ മജീദ് ഈസയും വിജയികളായ ഇന്ത്യൻ ടീമിന് ട്രോഫിയും സ്വർണ്ണ മെഡലുകളും കൈമാറി.

STORY HIGHLIGHTS: Indian community win in Dubai Police Football Tournament

Next Story