Top

ഷാർജയിലെ പെയിന്റ് ഫാകടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

ഷാർജ ഹംരിയ്യ മേഖലയിലെ പെയിന്റ് ഫാകടറിക്കാണ് തീപിടിച്ചത്.

8 Jun 2022 9:09 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷാർജയിലെ പെയിന്റ് ഫാകടറിയിൽ വൻ തീപിടിത്തം; ആളപായമില്ല
X

അബുദാബി: ഷാർജയിലെ പെയിന്റ് ഫാകടറിയിൽ വൻ തീപിടിത്തം. ഷാർജ ഹംരിയ്യ മേഖലയിലെ പെയിന്റ് ഫാകടറിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. വൈകിട്ട് 5.45ഓടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

STORY HIGHLIGHTS: in Sharjah massive fire at a paint factory

Next Story