Top

'ആശാവഹമായ തിരിച്ചുവരവ്, ആശ്വാസത്തിന്‍ ആഘോഷരാവ്'; ദുബായ് 'ഈദ് ഈശല്‍' ആവേശത്തില്‍

കൊവിഡിന് ശേഷം ഗള്‍ഫിലെ കലാരംഗം സജീവമാകുന്നതിന്റെ ആഘോഷം കൂടിയായിരുന്നു 'ഈദ് ഈശല്‍'.

7 May 2022 5:03 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആശാവഹമായ തിരിച്ചുവരവ്, ആശ്വാസത്തിന്‍ ആഘോഷരാവ്; ദുബായ് ഈദ് ഈശല്‍ ആവേശത്തില്‍
X

ദുബായ് : ദുബായില്‍ ആവേശമായി 'ഈദ് ഈശല്‍'. കൊവിഡിന് ശേഷം ഗള്‍ഫിലെ കലാരംഗം സജീവമാകുന്നതിന്റെ ആഘോഷം കൂടിയായിരുന്നു 'ഈദ് ഈശല്‍'. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഇന്ത്യ ദുബായില്‍ സംഘടിപ്പിച്ച പരിപാടി പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.'ആശാവഹമായ തിരിച്ചുവരവ്, ആശ്വാസത്തിന്‍ ആഘോഷരാവ്' എന്ന സന്ദേശത്തോടെയായിരുന്നു ഈദ് ഈശല്‍ ഒരുക്കിയത്.

ഗായകന്‍ കണ്ണൂര്‍ ഷെരീഫ് നേത്യത്വം നല്‍കിയ സംഗീത വിരുന്നില്‍ ഫാസില ബാനു, സിന്ധു പ്രേംകുമാര്‍, ആബിദ് കണ്ണൂര്‍, ജാസിം ജമാല്‍, യൂസിഫ് കാരക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം ഹാസ്യ കലാകാരന്‍ സമദിന്റെ ആവിഷ്‌കാരങ്ങളും ഒപ്പനയും ശ്രദ്ധയമായി.

ഷഫീല്‍ കണ്ണൂരാണ് ഷോ സംവിധാനം ചെയ്തത്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ കൊല്ലം ഷാഫിയും ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തി. പ്രവാസി ഇന്ത്യ ദുബായ് കമ്മിറ്റി പ്രസിഡന്റ് അബുലൈസ് എടപ്പാള്‍ വേദിയില്‍ സംസാരിച്ചു.

Story highlights : 'Hopeful return, celebration of relief'; Dubai 'Eid Eshal' in excitement

Next Story

Popular Stories