Top

കനത്ത മഴ; യുഎഇയില്‍ പലയിടത്തും റെഡ് അലര്‍ട്ട്

ദുബായിലെ അല്‍ ലബാബ്, മര്‍ഗാം, ലിസലി ഷാര്‍ജയിലെ അല്‍ ഫയ, അല്‍ ഐനിലെ അല്‍ അമേര, അല്‍ ദഹിര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയേത്തുടര്‍ന്ന് രൂക്ഷമായ കാലാവസ്ഥയാണ്

4 Aug 2022 5:43 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കനത്ത മഴ; യുഎഇയില്‍ പലയിടത്തും റെഡ് അലര്‍ട്ട്
X

ദുബായ്: വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ യുഎഇയില്‍ പല ഭാഗങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ദുബായിലെ അല്‍ ലബാബ്, മര്‍ഗാം, ലിസലി ഷാര്‍ജയിലെ അല്‍ ഫയ, അല്‍ ഐനിലെ അല്‍ അമേര, അല്‍ ദഹിര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയേത്തുടര്‍ന്ന് രൂക്ഷമായ കാലാവസ്ഥയാണ്. അല്‍ ഐനിലെ ഖതം അല്‍ ഷക്‌ല, മലാറ്റിക്, അല്‍ സരൗജ്, അല്‍ നൗദ്, ട്രക്ക് റോഡ്, നഹില്‍, അല്‍ സാദ്, അല്‍ ഹിയര്‍, റിമാഹ്, സാബാ, അല്‍ വിഗാന്‍, അല്‍ ഖ്വാവ എന്നിവിടങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും റോഡുകളില്‍ അകലം പാലിക്കണെമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഡാമുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധികള്‍ പാലിക്കാന്‍ വാഹനമോടിക്കുന്നവരോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ റോഡുകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു.

Story Highlights: Heavy Rains Hit Dubai and Emirates NCM Issues Red Alert

Next Story