Top

യുഎഇയിൽ ശക്തമായ പൊടിക്കാറ്റും മഴയും; വരും ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യത

റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും ശക്തമായ മഴ ലഭിച്ചു.

15 July 2022 10:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിൽ ശക്തമായ പൊടിക്കാറ്റും മഴയും; വരും ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യത
X

അബുദാബി: യുഎഇയിൽ ശക്തമായ പൊടിക്കാറ്റും മഴയും. വരും ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ശക്തമായിരുന്നു. ദുബായിൽ അൽ ഖവ്‌നീജ്, ലഹ്ബാബ്, എമിറേറ്റ്‌സ് റോഡ്, എക്‌സ്‌പോ, അൽ അവീർ എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തു. ഷാർജയിലെ അൽ മദാമിലും അൽ ബത്തായിയിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.

റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും ശക്തമായ മഴ ലഭിച്ചു. കാഴ്ച മറക്കുന്ന രീതിയിലാണ് പലയിടത്തും പൊടിക്കാറ്റ് വീശിയത്. യുഎഇയിൽ വരും ദിവസങ്ങളിലെ താപനിലയിൽ മാറ്റമുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

STORY HIGHLIGHTS: Heavy dust storm and rain in UAE

Next Story