Top

'വ്യാജ പിസിആര്‍ പരിശോധനഫലമുണ്ടാക്കുന്നു'; പരാതി നല്‍കി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്

നെഗറ്റീവ് റിസള്‍ട്ട് എന്ന രീതിയില്‍ എഡിറ്റ് ചെയ്തും വ്യാജമായിതന്നെ റിസള്‍ട്ടുണ്ടാക്കിയുമാണ് പലരും തട്ടിപ്പ് നടത്തുന്നത്.

19 Jan 2022 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ പിസിആര്‍ പരിശോധനഫലമുണ്ടാക്കുന്നു; പരാതി നല്‍കി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്
X

ദുബായ്: യാത്രാവശ്യങ്ങള്‍ക്കായി വ്യാജ കൊവിഡ് പിസിആര്‍ പരിശോധനഫലമുണ്ടാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ആസ്റ്ററിന്റേതടക്കമുളള ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളുടെ പേരില്‍ വ്യാജ റിസള്‍റ്റുണ്ടാക്കി യാത്രാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോയതെന്നാണ് വിവരം.

നെഗറ്റീവ് റിസല്‍ട്ട് എന്ന രീതിയില്‍ എഡിറ്റ് ചെയ്തും വ്യാജമായിതന്നെ റിസള്‍ട്ടുണ്ടാക്കിയുമാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം ആവശ്യമാണ്. ട്രാവല്‍ ഏജന്റുമാരടക്കം അറിഞ്ഞുകൊണ്ടാണ് പലപ്പോഴും വ്യാജമായി പിസിആര്‍ പരിശോധനാഫലം യാത്രാക്കാര്‍ക്ക് നല്‍കുന്നതെന്നത്.

യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ അംഗീകൃതകേന്ദ്രങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നടത്തിവേണം യാത്ര നടത്താനെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പൊതു അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു. 50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയാണ് യുഎഇയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധനയുടെ നിരക്ക്.

Next Story

Popular Stories