Top

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ്; മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈ മാസം സ്വര്‍ണ്ണവിലയില്‍ ഇടിവ് പ്രകടമാകുന്നത്

31 Aug 2022 12:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ്; മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്
X

അബുദാബി: യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണ്ണ വില കുത്തനെ താഴ്ന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈ മാസം സ്വര്‍ണ്ണവിലയില്‍ ഇടിവ് പ്രകടമാകുന്നത്.

നിലവില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,726.6 ഡോളറാണ് വില. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 209 ദിര്‍ഹമായാണ് ബുധനാഴ്ച്ച രാവിലെ വിപണി ആരംഭിച്ചത്. അതേസമയം 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 196.25 ദിര്‍ഹം, 87.25 ദിര്‍ഹം, 60.5 ദിര്‍ഹം എന്നിങ്ങനെയാണ് യഥാക്രമം നിരക്ക്.

പണപ്പെരുപ്പ നിരക്ക് ഉയരുന്നതാണ് സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകാന്‍ കാരണമെന്നാണ് മുതിര്‍ന്ന മാര്‍ക്കറ്റിംഗ് അനലിസ്റ്റായ എഡ്വേര്‍ഡ് മോയ അഭിപ്രായപ്പെടുന്നത്. ഡോളര്‍ നിരക്ക് ദുര്‍ബ്ബലമാകേണ്ടതും സ്വര്‍ണ്ണവില സുസ്ഥിരമാകാന്‍ അത്യാവശ്യമാണെന്നാണ് എഡ്വേര്‍ഡ് മോയ പറയുന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) നിരാശപ്പെടുത്താത്ത വിധത്തില്‍ 75 ബേസിസ് പോയന്റ് നിരക്കില്‍ വര്‍ധനവ് പ്രകടമാക്കേണ്ടതുണ്ട്. കൂടാതെ ന്യായവില കുത്തനെ താഴുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടാല്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ പ്രകടമായ ഇടിവ് പിടിച്ചുനിര്‍ത്താനാകുമെന്നും എഡ്വേര്‍ഡ് മോയ ചൂണ്ടിക്കാട്ടുന്നു. ജിയോപോളിറ്റിക്കല്‍ വെല്ലുവിളികളും ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും സ്വര്‍ണ്ണവിലയിലുണ്ടാക്കിയ സ്വാധീനം സുരക്ഷിത പാതയൊരുക്കുന്നതായിരുന്നു എന്നും മോയ ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS: Gold prices drop further in UAE

Next Story