Top

അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

4 July 2022 11:37 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബിയിൽ 12 നില കെട്ടിടത്തിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
X

അ​ബുദാ​ബി: അബുദാബി എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം അബുദാബി പൊലീസും സി​വി​ൽ ഡി​ഫ​ൻ​സും ചേ​ർ​ന്ന് അ​ണ​ച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ശൈ​ഖ് റാ​ഷി​ദ് ബി​ൻ സ​ഈ​ദ് സ്ട്രീ​റ്റി​ൽ സ്ഥിതി ചെയ്യുന്ന 12 നി​ല കെ​ട്ടി​ട​ത്തിലാണ് തീ ​പ​ട​ർ​ന്ന​ത്. അപകടത്തിൽ ആ​ർ​ക്കും പ​രുക്കുകളില്ലെന്ന് സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും വ്യ​ക്ത​മാ​ക്കി.

തീപിടുത്ത വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സും അ​ബുദാ​ബി പൊ​ലീ​സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അ​തേ​സ​മ​യം, ഔ​ദ്യോ​​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മേ വി​വ​ര​സ്ഥി​രീ​ക​ര​ണം ന​ട​ത്താ​വൂ​വെ​ന്ന് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​പി​ടി​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​പ​ക​ട​വേ​ള​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൻറെ ഭാ​​ഗ​മാ​യാ​ണ് ന​ട​പ​ടി.

story highlights: Fire at building in Abu Dhabi brought under control

Next Story