Top

യു എ ഇയിൽ ഓണ്‍ലൈന്‍ രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ 7,50,000 രൂപ വരെ പിഴ

യു എ ഇയുടെ പബ്ലിക് പ്രോസിക്യൂഷനാണ് ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്

16 Feb 2022 8:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യു എ ഇയിൽ ഓണ്‍ലൈന്‍ രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ 7,50,000 രൂപ വരെ പിഴ
X

ഓണ്‍ലൈന്‍ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപടികള്‍ പുറപ്പെടുവിച്ച് യു എ ഇ സര്‍ക്കാര്‍. ഇന്നലെ യു എ ഇയുടെ പബ്ലിക് പ്രോസിക്യൂഷനാണ് ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

തദ്ദേശ സ്ഥാപനങ്ങളുടെയൊ പൊതുസ്ഥപനങ്ങളുടെയൊ ഏതെങ്കിലും ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് തടവ് ശിക്ഷയോ 1,50,000 ദിര്‍ഹം മുതല്‍ 7,50,000 ദിര്‍ഹം വരെ പിഴയോ ചുമത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇതല്ലാത്ത എല്ലാ കൃത്രിമ രേഖകള്‍ നിര്‍മ്മിക്കുന്നതിനും 1,00,000 ദിര്‍ഹം മുതല്‍ 3,00,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

STORY HIGHLIGHTS: Fine of up to Rs 7,50,000 for forgery of online documents in Dubai

Next Story