Top

യുഎഇയില്‍ സംഭാവനകളില്‍ നിന്ന് ലാഭ വിഹിതമെടുത്താല്‍ 5,00,000 ദിര്‍ഹം പിഴ

സംഭാവനയായി ലഭിക്കുന്ന തുക അതേ സംഘടനയിലെ ജീവനക്കാര്‍ക്ക് വിതരണം ചെയ്താലും പിഴ

14 Jan 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ സംഭാവനകളില്‍ നിന്ന് ലാഭ വിഹിതമെടുത്താല്‍ 5,00,000 ദിര്‍ഹം പിഴ
X

യുഎഇയില്‍ സംഭാവനകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം കൂടുതല്‍ വ്യക്തമാക്കി അധികൃതര്‍. സംഭാവനകളില്‍ നിന്ന് ലാഭ വിഹിതമെടുത്താല്‍ 5,00,000 ദിര്‍ഹം വരെയാണ് പിഴ.

സംഭാവനഫണ്ടുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ സംഭാവനകളില്‍ നിന്ന് ലാഭവിഹിതമെടുക്കുന്നവര്‍ക്ക് 2 ലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് പിഴയെന്ന് വ്യക്തമാക്കുന്നു. സംഭാവനയായി ലഭിക്കുന്ന തുക അതേ സംഘടനയിലെ ജീവനക്കാര്‍ക്ക് വിതരണം ചെയ്താലും ഇതേ പിഴ കിട്ടും. ജയില്‍ ശിക്ഷയുമുണ്ടാകും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

സംഭാവനകള്‍ സ്വീകരിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കോ ധാര്‍മ്മികതയ്‌ക്കോ വെല്ലുവിളിയാണെന്ന് കണ്ടെത്തിയാലും സമാനമായ ശിക്ഷ ലഭിക്കും. ശേഖരിച്ച സംഭാവനകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ ബന്ധപ്പെട്ട കോടതിക്ക് അധികാരമുണ്ടായിരിക്കും. സാമൂഹിക വികസന മന്ത്രി ഹെസ ബിന്‍ത് ഈസ ബു ഹുമൈദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംഭാവനകള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സംഭാവന നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സും മറ്റ് വിശദാംശങ്ങളും പരിശോധിക്കാനും ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Next Story

Popular Stories